വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര മീനച്ചിൽ പഞ്ചായത്തിൽ പര്യടനം നടത്തി

google news
sbhs

കോട്ടയം : കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിൽ പര്യടനം നടത്തി.

മീനച്ചിൽ പഞ്ചായത്ത്‌ ചെമ്പകശ്ശേരിൽ നടന്ന പരിപാടി മുൻ റബ്ബർ ബോർഡ്‌ വൈസ് ചെയർമാനും അഖിലേന്ത്യ കർഷകമോർച്ച വൈസ് പ്രസിഡന്റുമായ അഡ്വ ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. എസ് ബി ഐ മാനേജർ ഹരിഹര സുബ്രമണ്യൻ അദ്ധ്യക്ഷനായിരുന്നു.

പഞ്ചായത്ത്‌ മെമ്പർമാരായ ജയശ്രീ സന്തോഷ്‌, ബിന്ദു ശശികുമാർ എന്നിവർ ആശംസകളറിയിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെ വി കെ പ്രതിനിധി ഡോ ബിന്ദു പി. എസ്., പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധി എന്നിവർ ക്ലാസുകൾ എടുത്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ സാമ്പത്തിക സാക്ഷരത വിദഗ്ധൻ ജെയിംസ് മാത്യു സ്വാഗതവും എസ് ബി ഐ പൂവരണി മാനേജർ വികാസ് വി. നായർ നന്ദിയും അറിയിച്ചു.

Tags