വികസിത് ഭാരത് സങ്കല്പ യാത്ര കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ പര്യടനം തുടങ്ങി

google news
വികസിത് ഭാരത് സങ്കല്പ യാത്ര കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ പര്യടനം തുടങ്ങി

കോട്ടയം : കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച്  ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ യാത്ര കോട്ടയം ജില്ലയിൽ ഇന്ന്  രാവിലെ മാഞ്ഞൂർ പഞ്ചായത്തിൽ പര്യടനം തുടങ്ങി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശം. കുറുപ്പന്തറയിൽ നടന്ന യോഗം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു . 

നബാർഡ് എ ടി ജി രജി വര്ഗീസ് അധ്യ്ക്ഷൻ ആയിരുന്നു. ഭാരതീയ സ്റ്റേറ്റ് ബാങ്ക് ലീഡ് ബാങ്ക് മാനേജർ ഇ എം അലക്സ്, ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെ വി കെ  കരോൾഷാ സെബാസ്റ്റ്യൻ, എസ് ബി ഐ മാനേജർ റെജി ബി എം, കർഷക പ്രധിനിധി ജോർജ് ജോസഫ്‌, സാമ്പത്തിക സാക്ഷരത വിദഗ്ഥർ സിജമോൾ രാജേഷ്, ധന്യമോൾ കെ. എസ്. എന്നീ പ്രതിനിധികൾ  ക്ലാസുകൾ എടുത്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.

Tags