വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിടനാട് ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

ssss

  
കോട്ടയം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഇന്ന് കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. ചടങ്ങിൽ  ലീഡ് ബാങ്ക് മാനേജർ EM അലക്സ് അധ്യക്ഷൻ ആയിരുന്നു.

ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പരിപാടി ഉത്കാടണം ചെയ്തു. കെജി കണ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യ ശിവകുമാർ, റബ്ബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ നിർമല ജോർജ്, കെവികെ അസി പ്രൊഫ പി എസ് ബിന്ദു, ഫാക്ട് പ്രതിനിധി അലീന ചാക്കോ, എം എസ് ശ്രീകാന്ത്, പി രാജേഷ് എന്നിവർ പങ്കെടുത്തു. എസ് ബി ഐ മാനേജർ ഹരിഹര സുബ്രഹ്മണ്യൻ സ്വാഗതവും അനിൽ പ്രസാദ് നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞു പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പര്യടനം തുടരും.

വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകും. യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കാർഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പ്രദർശനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Tags