വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കൂരോപ്പട പഞ്ചായത്തിൽ പര്യടനം നടത്തി

ssss

കോട്ടയം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിൽ പര്യടനം തുടങ്ങി. കൂരോപ്പട പഞ്ചായത്തിൽ നടന്ന യോഗം ഫാക്ട് മുൻ സ്വതന്ത്ര ഡയറക്ടർ  ആയിരുന്ന പ്രൊഫ. ബി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.

കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ജി. സുരേഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. കെജിബി മാനേജർ മഞ്ജു സദാനന്ദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂരോപ്പട  പഞ്ചായത്ത്‌ മെമ്പർമാരായ പി. എസ്. രാജൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യ ജി. നായർ എന്നിവർ ആശംസകളറിയിച്ചു. മികച്ച കർഷകനായ ജോയി വക്കയിലിനെ ചടങ്ങിൽ ആദരിച്ചു.

ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെവികെ  പ്രതിനിധി മിന്നു ജോൺ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്  പ്രതിനിധികൾ എന്നിവർ  ക്ലാസുകൾ എടുത്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. യോഗത്തിൽ സാമ്പത്തിക സാക്ഷരത വിദഗ്ധൻ  മാത്യു എൻ. കെ., മഞ്ജു പ്രദീപ്‌, സോബിൻ ലാൽ എന്നിവരും സംസാരിച്ചു. LDM സ്വാഗതവും  കൂരോപ്പട KGB മാനേജർ മഞ്ജു സദാനന്ദൻ നന്ദിയും അറിയിച്ചു.

Tags