വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തലപ്പലം പഞ്ചായത്തിൽ പര്യടനം നടത്തി

google news
aaa

തിരുവനന്തപുരം : കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോട്ടയം ജില്ലയിലെ തലപ്പലം  പഞ്ചായത്തിൽ പര്യടനം നടത്തി. 

ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെജിബി പ്രതിനിധി സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, ജയിംസ് മാത്യു, പഞ്ചായത്ത് മെമ്പർമാരായ ചിത്ര സജി, എൻ കെ ശശികുമാർ, സതീഷ്, ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെവികെ അസിസ്റ്റന്റ് പ്രൊഫസർ പി എസ് ബിന്ദു, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധി എന്നിവർ പങ്കെടുത്തു.

Tags