ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ച് വെളിയന്നൂർ ഗ്രാമപഞ്ചായത്ത്

google news
ssss

കോട്ടയം: വെളിയന്നൂർ  ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാ-കായികമേള സംഘടിപ്പിച്ചു. കലോൽസവ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിക്കാരായ 30 കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. നാടോടി നൃത്തം, പ്രച്ഛന്നവേഷം, നാടൻ പാട്ട്  എന്നിങ്ങനെ കുട്ടികൾക്ക് വേണ്ടി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യൂ, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരംസമിതി അധ്യക്ഷരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ജിൽസൺ ജേക്കബ്ബ്, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, ബിന്ദു മാത്യൂ പഞ്ചായത്ത് സെക്രട്ടറി ടി. ജിജി, സി.ഡി.എസ്. ചെയർപേഴ്‌സൺ അശ്വതി ദിപിൻ, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ എസ്. വിഷ്ണുപ്രിയ, ബഡ്‌സ് സ്‌കൂൾ ടീച്ചർ പി.എസ്. സിമി മോൾ എന്നിവർ  പങ്കെടുത്തു.
 

Tags