അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ: കോട്ടയം ജില്ലയിൽ 'പുനർജനി' പദ്ധതിക്കു തുടക്കം

sdgdf
sdgdf

കോട്ടയം: അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്ന പുനർജനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. 

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസകരമാകുന്ന രീതിയിൽ ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി കോട്ടയം ജില്ലാ പഞ്ചായത്താണ് കോട്ടയം ജനറൽ ആശുപത്രി വഴി പുനർജനി നടപ്പാക്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു,  ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സ്ഥിരം സമിതി അധ്യക്ഷരായ പി. എസ് പുഷ്പമണി, മഞ്ജു സുജിത്ത്, പി.എം മാത്യു, ജെസ്സി ഷാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, രാധാ വി. നായർ, പി.ആർ. അനുപമ, ടി.എൻ. ഗിരീഷ് കുമാർ, ഹേമലതാ പ്രേംസാഗർ, സുധാ കുര്യൻ, ഹൈമി ബോബി, പി.കെ. വൈശാഖ്,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി,  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 

Tags