ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കു കരുതൽ നൽകാൻ സമൂഹത്തിന് കടമയുണ്ട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

google news
ssss

കോട്ടയം: ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കു കരുതൽ നൽകാൻ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ഒൻപതാമത് വാർഷികവും സ്നേഹസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ കേരളത്തിൽ ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു

മുനിസിപ്പൽ കൗൺസിലർ ഡോ പി ആർ സോന, തേർഡ് ഐ ന്യൂസ് സി ഇ ഒ ശ്രീകുമാർ, അഡ്വ സജയൻ ജേക്കബ്, സാംജി പഴേപറമ്പിൽ, അന്ന മിറിയം ജേക്കബ്, പ്രസന്നൻ ആറാട്ടുപുഴ, അനുരാജ് ബി കെ, എബി ജെ ജോസ്, ദിലീപ്, പ്രസന്നൻ ആറാട്ടുപുഴ, അനിൽ ഗോപിനാഥൻനായർ  എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച ഡോ മേരി അനിത, ഡോ വിനോദ് വിശ്വനാഥൻ, ഡോ ജീവൻ ജോസഫ്, ജോബിൻ എസ് കൊട്ടാരം, ദിച്ചു ദിലീപ് എന്നിവർക്കു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പുരസ്കാരങ്ങൾ സമ്മാനിച്ചു. 

Tags