സുരക്ഷാഉപകരണങ്ങൾ വിതരണം ചെയ്തു

google news
ssss

കോട്ടയം: പാലാ നഗരസഭയിൽ കെ.എസ്.ഡബ്ലിയു.എം.പി. പദ്ധതി പ്രകാരം ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മസേന പ്രവർത്തകർക്കും സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. 1.52 ലക്ഷം രൂപ ചെലവിൽ 46 പേർക്കാണ് മാസ്‌ക്, കൈയുറകൾ, കുട എന്നീ ഉപകരണങ്ങൾ വിതരണം ചെയ്തത്.

നഗരസഭ ഓഫീസിൽ നടന്ന വിതരണോദ്ഘാടം നഗരസഭാധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതിയംഗം ഷാജു വി. തുരുത്തൻ, നഗരസഭാംഗങ്ങളായ സതി ശശികുമാർ, ആർ. സന്ധ്യ, ജോസ് ജെ. ചീരാംകുഴിയിൽ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം ഹെൽത്ത് ഇൻസ്‌പെക്ടർ സി.ജി. അനീഷ്, ട്രെയിൻ സിറ്റി മാനേജർ സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Tags