കിഴങ്ങ് വിള കിറ്റ് വിതരണം ചെയ്തു

google news
ssss

കോട്ടയം: കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിഴങ്ങ് വിള കിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കിഴങ്ങു വിളകളുടെ കൃഷി വ്യാപകമാക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വാർഡിൽ നൂറ് പേർക്ക് കിറ്റ് സൗജന്യമായി നൽകും. ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കാച്ചിൽ എന്നിവയടങ്ങുന്നതാണ് കിറ്റ് . എട്ടര ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീല മാത്യു, സന്ധ്യാ സുരേഷ്, ദീപ്തി ദിലീപ്, ആശാ വിനു, അനിൽ കൂരോപ്പട , ബാബു വട്ടുകുന്നേൽ, ടി.ജി. മോഹനൻ , പഞ്ചായത്ത് സെക്രട്ടറി സുനിമോൾ, അസിസ്റ്റന്റ് സെക്രട്ടറി പി.ടി. സജി എന്നിവർ പങ്കെടുത്തു.

Tags