രാഷ്ട്രീയകക്ഷി പ്രതിനിധി യോഗം ചേർന്നു

google news
sss

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്നു.

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.എച്ച് ഹരീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ. പ്രഭാകരൻ, സജീവ് കറുകയിൽ, കാപ്പിൽ തുളസീദാസ്, അൻസാരി കോട്ടയം, മോഹൻ ചേന്നംകുളം എന്നിവർ പങ്കെടുത്തു.

Tags