ഏകാരോഗ്യം: കടുത്തുരുത്തിയിൽ കമ്മ്യൂണിറ്റി മെന്റർമാർക്ക് പരിശീലനം നൽകി

google news
ssss

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ട കമ്മ്യൂണിറ്റി മെന്റർമാർക്കുളള ഏകദിന പരിശീലനം സംഘടിപ്പിച്ചു. കടുത്തുരുത്തി മേരി മാതാ കോംപ്ലക്‌സിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത നിർവഹിച്ചു. ഏകാരോഗ്യവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും മനുഷ്യരെ സംരക്ഷിക്കുന്നതോടൊപ്പം

പരിസ്ഥിതിയുടെ ആരോഗ്യവും ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും സുരക്ഷിതമാക്കണമെന്ന് യോഗം ചർച്ച ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അർച്ചന കാപ്പിൽ, ടോമി നിരപ്പേൽ, ഹെൽത്ത് ഇൻസ്‌പെക്ടർ മിനി ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ.പി.എസ്.സുശാന്ത്, ജില്ലാ മെന്റർ ജി.സുപ്രഭ, ആശാപ്രവർത്തകർ, അംഗൻവാടി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags