ദേശീയ യുവജനവാരാഘോഷത്തിനു തുടക്കം

google news
ssss

ദേശീയ യുവജനവാരാഘോഷത്തിനു തുടക്കം

കോട്ടയം: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ യുവജന വാരാഘോഷത്തിനു തുടക്കം. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ മോട്ടിവേഷണൽ സ്പീക്കർ അനീഷ് മോഹൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത ആധ്യക്ഷ്യം വഹിച്ചു. ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റുയുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എസ്. കാർത്തിക എന്നിവർ പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ യുവജനസന്ദേശ വീഡിയോ പ്രദർശനവും കലാപരിപാടികളും നടന്നു.

Tags