ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു

google news
dddd

കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെയും കുറവിലങ്ങാട് ദേവമാതാ കോളജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു.  കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. രജനീഷ് തോമസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. 'വിവേകാനന്ദനും സാർവ്വലൗകിക സാഹോദര്യ സങ്കൽപ്പവും' എന്ന വിഷയത്തിൽ അഡ്വ. അംബരീഷ് ജി. വാസുവിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.

Tags