മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാരക്തദാനം നടത്തി

ssss
ssss

മേലുകാവ്: കുട്ടനാട് ഓവർസീസ് ലയൺസ് ക്ലബ്ബും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും ചേർന്ന്  ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഹെൻട്രി ബേക്കർ കോളജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കുമാർ ജി. എസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനവും രക്തദാന ക്യാമ്പും മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

 ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണവുംകോളേജ് ബർസാർ ഫാ. സൈമൺ പി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺ റ്റി കെന്നഡി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്ലി മറീനാ മാത്യു, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ ഹിബാ ഫാത്തിമ, രാഹുൽ രാജീവ്, ഷിബു തെക്കേമറ്റം എന്നിവർ പ്രസംഗിച്ചു. 

Tags