ലോക്‌സഭ തെരഞ്ഞെടുപ്പ്: മീഡിയ സെന്റർ തുറന്നു

google news
ssss

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സെന്റർ തുറന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ,

തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ, അസിസ്റ്റന്റ് എഡിറ്റർ ജസ്ലിൻ മരിയ ജെയിംസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ പങ്കെടുത്തു. മീഡിയ സെന്റർ ഫോൺ: 04812562558.

Tags