കോട്ടയത്ത് മോഷണക്കുറ്റം ആരോപിച്ച്​ യുവാവിനെ പൂര്‍ണനഗ്നനാക്കി പൊലീസ് മര്‍ദിച്ചെന്ന്​ പരാതി

google news
ktym

മു​ണ്ട​ക്ക​യം: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്​ യു​വാ​വി​നെ പൂ​ര്‍ണ ന​ഗ്ന​നാ​ക്കി പൊ​ലീ​സ് മ​ര്‍ദി​ച്ച​താ​യി പ​രാ​തി. ഇ​യാ​ളെ 35ാംമൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വേ​ല​നി​ലം പാ​ല​ക്കു​ന്നേ​ല്‍ അ​ഫ്‌​സ​ലി​നാ​ണ് (28) മ​ര്‍ദ​ന​മേ​റ്റ​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ച് ​അ​ഫ്​​സ​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ: ‘31ാംമൈ​ലി​ലു​ള്ള സ്വ​കാ​ര്യ ഓ​ണ്‍ലൈ​ന്‍ പാ​ര്‍സ​ല്‍ ഏ​ജ​ന്‍സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് താ​ൻ. രാ​വി​ലെ ഏ​ജ​ന്‍സി​യി​ലെ​ത്തി​യ​പ്പോ​ൾ പ​ണം സൂ​ക്ഷി​ക്കു​ന്ന ലോ​ക്ക​ര്‍ തു​റ​ന്ന​നി​ല​യി​ല്‍ ക​ണ്ടു.

ഉ​ട​ന്‍ ഉ​ട​മ​യെ വി​ളി​ച്ച്​ വി​വ​രം പ​റ​ഞ്ഞു. ഇ​രു​വ​രും ചേ​ര്‍ന്ന്​ മു​ണ്ട​ക്ക​യം സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി അ​റി​യി​ച്ചു. പി​ന്നീ​ട് ത​ന്നെ സ്​​റ്റേ​ഷ​നി​ല്‍ ഇ​രു​ത്തി​യ​ശേ​ഷം എ​സ്.​ഐ​യോ​ടൊ​പ്പം ഉ​ട​മ ഏ​ജ​ന്‍സി ഓ​ഫി​സി​ല്‍ പോ​യി. ഉ​ട​ന്‍ തി​രി​കെ​വ​ന്നു. തു​ട​ർ​ന്ന്​ ത​ന്നെ സി.​സി ടി.​വി കാ​മ​റ​യി​ല്ലാ​ത്ത മു​റി​യി​ലേ​ക്ക് മാ​റ്റു​ക​യും മോ​ഷ​ണം ന​ട​ത്തി​യ​ത് താ​ന​ല്ലേ​യെ​ന്ന്​ ചോ​ദി​ച്ച്​ മ​ര്‍ദി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ണ്ടാ​ല​റി​യു​ന്ന നാ​ലു പൊ​ലീ​സു​കാ​രാ​ണ് മ​ര്‍ദി​ച്ച​ത്.

നി​ര​വ​ധി ത​വ​ണ മു​ഖ​ത്ത​ടി​ച്ചു. കൈ​ക​ള്‍ പി​ന്നോ​ട്ടു​കെ​ട്ടി മു​തു​കി​ല്‍ ച​വി​ട്ടി. പി​ന്നീ​ട് പൂ​ര്‍ണ ന​ഗ്ന​നാ​ക്കി ശ​രീ​ര​ത്തി​ൽ കു​രു​മു​ള​ക് സ്​​പ്രേ അ​ടി​ച്ചു. ക​ട​യി​ൽ​നി​ന്ന്​ ന​ഷ്ട​പ്പെ​ട്ട ര​ണ്ടു​ല​ക്ഷം രൂ​പ തി​രി​കെ അ​ട​ക്കാ​മെ​ന്ന്​ സ​മ്മ​തി​ച്ചാ​ല്‍ വെ​റു​തെ​വി​ടാ​മെ​ന്നും​ പൊ​ലീ​സ് പ​റ​ഞ്ഞു. ജ​നു​വ​രി എ​ട്ടി​ന​കം പ​ണം ന​ല്‍കാ​മെ​ന്ന്​ നി​ർ​ബ​ന്ധി​പ്പി​ച്ച്​ എ​ഴു​തി​ന​ല്‍കി​യ ശേ​ഷ​മാ​ണ്​ പ​റ​ഞ്ഞു​വി​ട്ട​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം സ്‌​റ്റേ​ഷ​നി​ല്‍ പി​ടി​ച്ചു​നി​ര്‍ത്തി​യി​ട്ടും മാ​താ​പി​താ​ക്ക​ളെ​യോ ഭാ​ര്യ​യെ​യോ വി​വ​രം അ​റി​യി​ക്കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​ല്ല’.

യു​വാ​വി​ന്റെ വ​യ​റി​നും പു​റ​ത്തും ച​ത​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍, യു​വാ​വി​ന്റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ സി.​ഐ എ. ​ഷൈ​ന്‍കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മു​മ്പും സ​മാ​ന​സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ര​ണ്ട്​ സം​ഭ​വ​ത്തി​ലും യു​വാ​വി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും സി.​ഐ പ​റ​ഞ്ഞു.

Tags