കോ​ട്ട​യം കേ​ര​ള പേ​പ്പ​ർ പ്രൊ​ഡ​ക്ട്​​സ്​ ലി​മി​റ്റ​ഡി​ൽ വീണ്ടും തീപിടിത്തം

google news
The young man's head caught fire while repairing a car in Malappuram

കോ​ട്ട​യം: കേ​ര​ള പേ​പ്പ​ർ പ്രൊ​ഡ​ക്ട്​​സ്​ ലി​മി​റ്റ​ഡി​ൽ (കെ.​പി.​പി.​എ​ൽ) വീ​ണ്ടും തീ​പി​ടി​ത്തം. കോ​ൾ ഹാ​ൻ​ഡ്​​ലി​ങ്​ പ്ലാ​ന്‍റി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഞ്ച്​ ക​ൺ​വെ​യ​റു​ക​ളും റോ​ള​റു​ക​ളും മോ​ട്ടോ​റു​ക​ളും ക​ത്തി​ന​ശി​ച്ചു. ക​ടു​ത്തു​രു​ത്തി, പി​റ​വം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​ അ​ഗ്​​നി​ര​ക്ഷാ​സേ​ന ര​ണ്ട​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ്​ ​തീ​യ​ണ​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ടി​ച്ച ക​ൽ​ക്ക​രി റ​ബ​ർ ക​ൺ​വെ​യ​റി​ലൂ​ടെ ക​ട​ത്തി​വി​ട്ട്​ ടാ​ങ്കി​ൽ സം​ഭ​രി​ച്ച്​ അ​വി​ടെ​നി​ന്നാ​ണ്​ ബോ​യ്​​ല​റി​ലേ​ക്ക്​ എ​ത്തി​ക്കു​ക. ​ടാ​ങ്കി​ൽ ​ക​ൽ​ക്ക​രി നി​റ​ഞ്ഞാ​ൽ പ്ലാ​ന്‍റ്​ പ്ര​വ​ർ​ത്ത​നം നി​ർ​ത്തും.

ക​ൽ​ക്ക​രി കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ്​ പി​ന്നെ പ്ലാ​ന്‍റ്​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. തീ​പി​ടി​ത്ത​മു​ണ്ടാ​വു​ന്ന സ​മ​യ​ത്ത്​ ടാ​ങ്കി​ൽ ക​ൽ​ക്ക​രി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ലാ​ന്‍റ്​ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നി​ല്ല. തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ൺ​വെ​യ​റി​ൽ കൂ​ടി​ക്കി​ട​ന്ന ക​ൽ​ക്ക​രി ചൂ​ടി​ൽ ക​ത്തി​യ​താ​ണെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

വ​ലി​യ തോ​തി​ൽ തീ ​ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ലും റ​ബ​ർ ബെ​ൽ​റ്റ്​ ആ​യ​തി​നാ​ൽ പു​ക​ഞ്ഞ്​ ക​ത്തു​ക​യാ​യി​രു​ന്നു. ക​മ്പ​നി സെ​ക്യൂ​രി​റ്റി വി​ഭാ​ഗം തീ ​അ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​കെ​യു​ള്ള ഏ​ഴ്​ ക​ൺ​വെ​യ​റി​ൽ അ​ഞ്ചെ​ണ്ണ​മാ​ണ്​ ക​ത്തി​യ​ത്.പ്ലാ​ന്‍റ്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ച്ചു.

പു​തി​യ ബെ​ൽ​റ്റു​ക​ൾ​ക്ക്​ ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​​ടെ വി​ശ​ദീ​ക​ര​ണം. ട്യൂ​ബി​ലെ ചോ​ർ​ച്ച​മൂ​ലം ബോ​യി​ല​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ശേ​ഷം ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ പ്ര​വ​ർ​ത്തി​പ്പി​ച്ചു​തു​ട​ങ്ങി​യ​ത്.

ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​ ക​മ്പ​നി​യി​ലെ പേ​പ്പ​ർ പ്ലാ​ന്‍റി​ൽ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രു​ന്നു. പൊ​ലീ​സും പ്ര​ത്യേ​ക സ​മി​തി​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഇ​തു​വ​രെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

കോ​ടി​ക​ൾ വി​ല​യു​ള്ള പേ​പ്പ​ർ​മെ​ഷീ​നാ​ണ്​ അ​ന്ന്​ ക​ത്തി​ന​ശി​ച്ച​ത്. തി​ടു​ക്ക​പ്പെ​ട്ട്​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​വം​ബ​ർ 28നാ​ണ്​ ഉ​ൽ​പാ​ദ​നം പു​ന​രാ​രം​ഭി​ച്ച​ത്. ക​മ്പ​നി​യി​ലെ പ​ല പ്ലാ​ന്‍റു​ക​ളി​ലും തീ​പി​ടി​ത്തം പ​തി​വാ​ണെ​ന്നാ​ണ്​​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. വ​ലി​യ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ക്കാ​ത്ത​തി​നാ​ൽ പു​റ​ത്ത​റി​യാ​റി​ല്ല.

Tags