മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 147ാമ​ത് ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും

google news
mannath

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 147ാമ​ത് ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ പെ​രു​ന്ന എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

50,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ​ത്തി​ൽ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​നു മ​ധ്യ​ത്തി​ലു​ള്ള മൈ​താ​നി​യി​ലാ​ണ് ​പ​രി​പാ​ടി. 40,000 പേ​ര്‍ക്ക് ഒ​രേ​സ​മ​യം ഇ​രി​പ്പി​ട സൗ​ക​ര്യ​മു​ണ്ട്. മു​ഴു​വ​ന്‍ പേ​ര്‍ക്കും ഭ​ക്ഷ​ണം ന​ൽ​കും. എ​ന്‍.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ങ്ങ​ളി​ലാ​ണ്​ താ​മ​സ സൗ​ക​ര്യം. ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ 6.30 മു​ത​ൽ ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും ഏ​ഴു​മു​ത​ൽ മ​ന്നം​സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ക്കും.

10.15ന് ​അ​ഖി​ല കേ​ര​ള നാ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കും. പ്ര​സി​ഡ​ന്റ് ഡോ. ​എം. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

വൈ​കീ​ട്ട്​ മൂ​ന്നി​ന് ബാം​ഗ്ലൂ​ർ ബ്ര​ദേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​സ​ദ​സ്സ്. വൈ​കീ​ട്ട് 6.30ന് ​ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം. രാ​ത്രി ഒ​മ്പ​തു മു​ത​ൽ ക​ഥ​ക​ളി. ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ മു​ത​ൽ ഭ​ക്തി ഗാ​നാ​ലാ​പ​നം, ഏ​ഴു മു​ത​ൽ മ​ന്നം​സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന.

എ​ട്ടി​ന് വെ​ട്ടി​ക്ക​വ​ല കെ.​എ​ൻ. ശ​ശി​കു​മാ​റി​ന്റെ നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി, 10.30ന് ​ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം. 10.45ന് ​ന​ട​ക്കു​ന്ന ജ​യ​ന്തി സ​മ്മേ​ള​നം മു​ൻ രാ​ജ്യ​സ​ഭാം​ഗം തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗം സി. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ.​എ​സ്.​എ​സ് പ്ര​സി​ഡ​ന്റ് ഡോ. ​എം. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags