ആശുപത്രിയിൽ പോയ തക്കത്തില്‍ വീട് ജപ്തി ചെയ്ത് ബാങ്ക് ; കോട്ടയത്ത് വീട്ടമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

kaduthuruthy urban bank
kaduthuruthy urban bank

കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കാണ് വീട് ജപ്തി ചെയ്തത്

കോട്ടയം : ആശുപത്രിയിൽ പോയ തക്കത്തില്‍ വീട് ജപ്തി ചെയ്ത് ബാങ്ക്. കടുത്തുരുത്തി മാന്നാര്‍ സ്വദേശി ശാന്തമ്മയുടെ വീടാണ് ജപ്തി ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കാണ് വീട് ജപ്തി ചെയ്തത്.  ബാങ്കിന്റെ ജപ്തി നടപടിക്കെതിരെയാണ് ശാന്തമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് നടപടിക്കെതിരെയാണ് ശാന്തമ്മ പ്രതിഷേധിക്കുന്നത്.

ശാന്തമ്മയും മകനും ചേര്‍ന്ന് 7 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. പലിശ ഉള്‍പ്പെടെ 18 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉള്ളത്. മാര്‍ച്ച് 28ന് മുന്‍പ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ബാങ്കിന്റെ ജപ്തി നടപടിക്കെതിരെയാണ് ശാന്തമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

Tags

News Hub