24 മണിക്കൂറും ജാഗരൂഗരായിരിക്കണം: തെരഞ്ഞെടുപ്പു ചെലവുനിരീക്ഷകൻ

google news
ssss


കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ നിയമവിരുദ്ധ പ്രചാരണപ്രവർത്തനങ്ങൾ തടയാൻ എല്ലാ ഏജൻസികളും 24 മണിക്കൂറും ജാഗരൂകയായിരിക്കണമെന്നു കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ ചെലവുനിരീക്ഷകൻ വിനോദ്കുമാർ. തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവുമായി ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരുടേയും നോഡൽ ഓഫീസർമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർവഹണ ഏജൻസികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയ നിരീക്ഷകൻ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ റെയ്ഡുകളും പരിശോധനകളും കൂടുതൽ കർശനമാക്കണമെന്നാവശ്യപ്പെട്ടു.കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, പോലീസ്,എക്‌സൈസ്, ആദായനികുതി, ജി.എസ്.ടി, വനംവകുപ്പ്, ആർ.ടി.ഒ. തുടങ്ങിയ വകുപ്പുകളിലെ നോഡൽ ഓഫീസർമാർ പങ്കെടുത്തു.

Tags