പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം

google news
ssss

കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ നിർമിച്ച ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് 426 ചതുരശ്ര അടി കെട്ടിടം പണിതത്. രണ്ടു ശുചിമുറികളാണുള്ളത്.

ചടങ്ങിൽ പഞ്ചായത്തംഗം സിന്ധു മോഹൻ, സ്‌കൂൾ മാനേജർ ഫാ. ജിയോ കണ്ണംകുളം, പ്രധാനാധ്യാപകൻ ഷിനോജ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് സിജോ മോളോ പറമ്പിൽ എന്നിവർ പങ്കെടുത്തു.

Tags