ഭിന്നശേഷി കലോത്സവം നടത്തി

google news
sss

കോട്ടയം: പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. പാറത്തോട് സെന്റ് ഡൊമനിക്‌സ് കോളേജിൽ നടന്ന കലാമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. 45 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോണിക്കുട്ടി മഠത്തിനകം, ബീന ജോസഫ്, സോഫി ജോസഫ്, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, ഷാലിമ്മ ജെയിംസ്, ഏലിയാമ്മ ജോസഫ്, കെ എ സിയാദ്, ജോസിന അന്ന ജോസ്, കെ.പി സുജീലൻ, ടി. രാജൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രശ്മി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags