കോട്ടയം ഈസ്റ്റ് ബി ആർ സിയിൽ ഓട്ടിസം പാർക്ക് തുറന്നു

ssss

കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി(ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. സ്‌കൂളിലേക്കു പോകുന്നതിനു പകരം പാർക്കിലേക്ക് എത്തുന്ന അനുഭവം കുട്ടികൾക്കു സൃഷ്ടിക്കാൻ പുതിയ സെന്ററിനു കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ ചെലവിട്ടാണ് ഓട്ടിസം പാർക്ക് തുടങ്ങിയത്. 2024 ജനുവരിയിൽ ആരംഭിച്ച നിർമാണം അഞ്ചുമാസം കൊണ്ടാണു പൂർത്തിയായത്.കോട്ടയം വയസ്‌കരക്കുന്നിലെ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തോടു ചേർന്നുള്ള പാർക്കിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഒക്യൂപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഗ്രൂപ്പ് തെറാപ്പി, കൗൺസലിംഗ് എന്നിവയ്ക്കായുള്ള അത്യാധുനിക സൗകര്യങ്ങളാണ് അങ്ങേയറ്റം ആകർഷണീയമായി ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷനായിരുന്നു. സമഗ്രശിക്ഷ കേരള അഡീഷണൽ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ.എസ്. ശ്രീകല മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭിന്നശേഷി വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുടെ രചനകളുമായി കോട്ടയം ഈസ്റ്റ് ബി.ആർ.സി. തയാറാക്കിയ സ്മരണിക 'ധ്വനി' യുടെ പ്രകാശനവും കെ.എസ്. ശ്രീകല നിർവഹിച്ചു.
പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫ്, വൈസ് പ്രസിഡന്റ് എൻ.ജി. നാരായണൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ബി.ആർ.സി. കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് പ്രോജക്ട് കോഡിനേറ്റർ സജൻ എസ്. നായർ പദ്ധതി വിശദീകരണം നടത്തി.

കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ. ഗിരിജ, സമഗ്രശിക്ഷ കോട്ടയം ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, സമഗ്രശിക്ഷ കോട്ടയം ഡി.പി.ഒ: ബിനു ഏബ്രഹാം, കോട്ടയം ഡി.ഇ.ഒ. ആർ. പ്രദീപ്, ഡയറ്റ് കോട്ടയം പ്രിൻസിപ്പൽ ഡോ. സഫീന ബീഗം, കൈറ്റ് പ്രതിനിധി തോമസ് വർഗീസ്, എ.ഇ.ഒ. അനിൽ കെ. തോമസ്, എച്ച്.എം. ഫോറം സെക്രട്ടറിമാരായ വി.എം. റെജിമോൻ, പി.എസ്.ബിന്ദുമോൾ, ബി.ആർ.സി. കോട്ടയം ഈസ്റ്റ് ട്രെയിനർ കെ.എം. സലീം എന്നിവർ പ്രസംഗിച്ചു.  തുടർന്ന് ഓട്ടിസം സെന്ററിലെ കുട്ടികളും രക്ഷിതാക്കളുടേയും കുടുംബസംഗവും കലാപരിപാടികളും അരങ്ങേറി.
 

Tags