ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി

google news
sss

 
കാഞ്ഞിരപ്പളളി: 25 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ നിർവഹിച്ചു. ആനക്കല്ല് ടൗണിൽ  മരോട്ടിക്കൽ എം.ആർ ഉണ്ണി സൗജന്യമായി വിട്ടുനൽകിയ  സ്ഥലത്താണ് കുടിവെള്ളപദ്ധതിയ്ക്കായി കുളം നിർമിക്കുന്നത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി , ഡാനി ജോസ് , പഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, വി.എൻ രാജേഷ്, റിജോ വാളാന്തറ, ഷാജൻ മണ്ണംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. കുടിവെള്ള പദ്ധതിക്കു സ്ഥലം സൗജന്യമായി നൽകിയ മരോട്ടിക്കൽ എം.ആർ ഉണ്ണിയെ യോഗത്തിൽ ആദരിച്ചു.

Tags