കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ
koodalsubikshahotel

പത്തനംതിട്ട : സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം നല്‍കാന്‍ സുഭിക്ഷ ഹോട്ടലിനു സാധിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൂടലില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എല്‍ എ.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമാണ് സുഭിക്ഷ ഹോട്ടല്‍. ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കില്‍ ലഭ്യമാക്കുക വഴി സംസ്ഥാനത്ത് പട്ടിണി നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പദ്ധതിയാണിത്. ഏറെ ശ്രമഫലമായാണ് കൂടലില്‍ സുഭിക്ഷ ഹോട്ടല്‍ ആരംഭിച്ചതെന്നും എം എല്‍ എ പറഞ്ഞു

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ജയകുമാര്‍, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍,  കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ബിന്ദു റെജി, സണ്ണി ജോര്‍ജ് കൊട്ടാരത്തില്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. മൃണാള്‍സെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story