സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഭക്ഷണപുരയുടെ പാലുകാച്ചല്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു

google news
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്  നാളെ  തിരിതെളിയും

കൊല്ലം :  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ  ഭക്ഷണപുരയുടെ പാലുകാച്ചല്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ക്രേവന്‍ സ്‌കൂളില്‍ സജ്ജമാക്കിയ ഊട്ടുപുരയിലെ പ്രധാന അടുപ്പിന് പഴയിടം മോഹനന്‍ നമ്പൂതിരി തീ പകര്‍ന്നു. ഹരിത ചട്ടപ്രകാരം മണ്‍കുടത്തിലും മണ്‍ഗ്ലാസിലും പായസം വിതരണം ചെയ്തു. ഒരേസമയം 2200 പേര്‍ക്ക് കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്.

ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി സി വിഷ്ണുനാഥ് എം എല്‍ എ , എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, സി ആര്‍ മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ  വരദരാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ബി ജയചന്ദ്രന്‍ പിള്ള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍, സംഘാടകസമിതി -സബ് കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags