ദേശീയ ക്ഷീര ദിനം; പൊതുജനങ്ങള്‍ക്ക് മില്‍മ കൊല്ലം ഡെയറി സന്ദര്‍ശിക്കാം
Nov 21, 2024, 19:24 IST
കൊല്ലം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നവംബര്‍ 25 നും 26 നും മില്‍മയുടെ കൊല്ലം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
പാല്‍ സംസ്കരണവും പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും ഉപഭോക്താക്കള്‍ക്ക് നേരില്‍കണ്ട് മനസ്സിലാക്കുന്നതിന് അവസരം ലഭിക്കും. ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ വാങ്ങുന്നതിന് പ്രത്യേകം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മില്‍മ കൊല്ലം ഡെയറി മാനേജര്‍ അറിയിച്ചു.