വിദ്യാഭാസ സ്ഥാപനപരിസരങ്ങളില്‍ ലഹരി വില്‍പന കര്‍ശനമായി തടയും: കൊല്ലം ജില്ലാ കലക്ടര്‍

shhshsgs

കൊല്ലം :  സ്‌കൂള്‍ -കോളേജ് പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി 'യെല്ലോ ലൈന്‍' സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ലഹരിപദാര്‍ഥ വില്‍പന നടത്തുന്നില്ല എന്നുറപ്പാക്കാനാണ് നടപടിയെന്ന് ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ലഹരിവിരുദ്ധ കമ്മിറ്റിയോഗത്തില്‍ വ്യക്തമാക്കി.

നിശ്ചിത അകലം മാനദണ്ഡമാക്കിയുള്ള നിയന്ത്രണ-പരിശോധനാ രീതിയാണ് നടപ്പിലാക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവ കൃത്യതയോടെ പരിശോധിക്കുന്നതിന് എക്‌സൈസ്-പൊലിസ്-ആരോഗ്യവകുപ്പ് എന്നിവ നേതൃത്വം നല്‍കും. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും. സ്‌കൂള്‍പ്രവൃത്തിദിനത്തിലെ ആദ്യ അസംബ്ലിയില്‍ പുകയിലവിരുദ്ധ സന്ദേശം നല്‍കണം.

ലോക പുകയില വിരുദ്ധ ദിനമായ മെയ് 31ന്  എല്ലാ ഓഫീസ്-വിദ്യാഭ്യാസസ്ഥാപനങ്ങളിലും ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് എതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വിപുല പരിപാടികള്‍ നടത്തണം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പിന്തുണ നല്‍കി ലഹരിവിരുദ്ധ സന്ദേശം നല്‍കണം. 

 അതിഥി തൊഴിലാളികള്‍ക്കായി നടത്തുന്ന അവബോധ പരിപാടികള്‍,  മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. തീരദേശ-അതിഥി തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags