ആടു വസന്ത നിര്‍മാര്‍ജന യജ്ഞം തുടങ്ങി; കുത്തിവയ്പ്പ് 18 മുതല്‍ രണ്ടാഴ്ച
ആടുകളില്‍ മാരകമാകുന്ന വസന്ത രോഗനിര്‍മാര്‍ജനത്തിനെതിരെ കുത്തിവെപ്പ് യജ്ഞം നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നു. ഒക്ടോബര്‍ 18 മുതല്‍ രണ്ടാഴ്ചയാണ് കുത്തിവയ്പ്പ് നടത്തുക. കാറ്റിലൂടെ പടരുന്ന മാരക രോഗമായ ആടുവസന്ത പ്രതിരോധ കുത്തിവയ്പിലുടെ മാത്രമേ നിയന്ത്രിക്കുവാന്‍ കഴിയൂ.
കൊല്ലത്ത് 1,24,324 ആടുകളും 10 ഓളം ചെമ്മരിയാടുകളും ഉണ്ട്. നാല് മാസത്തിന് മുകളില്‍ പ്രായമുള്ള ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കുമാണ് കുത്തിവയ്പ്. വാക്‌സിനേഷനായി 166 സ്‌ക്വാഡുകള്‍ കൊല്ലത്ത് രൂപീകരിച്ചിട്ടുണ്ട്. വീട് വിടാന്തരം കയറിയിറങ്ങിയുള്ള കുത്തിവയ്പ്പ് പൂര്‍ണമായും സൗജന്യമാണ്.
കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ ചന്ദ്രന്‍ യജ്ഞം ഉദ്ഘാടനം ചെയ്തു. സെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിത് എ.എല്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, അസി പ്രോജക്ട് ഓഫീസര്‍മാരായ ഡോ. എസ്. ദിപ്തി, ഡോ. വിനോദ് ചെറിയാന്‍, ഡോ. മോളി വര്‍ഗീസ്, ഡോ. കെ.ജി. പ്രദീപ്. ഡോ. ഹരിഷ്മ ബാബു, ഡോ. ആര്യ സുലോചനന്‍, ഡോ.സോജ എന്നിവര്‍ സംസാരിച്ചു.