കിസപ്പാട്ട് അസോസിയേഷന്‍ സംസ്ഥാന സംഗമം തളിപറമ്പിൽ നടക്കും

google news
jg7

കണ്ണൂര്‍ : കിസപാട്ടുകള്‍ പാടി പറയുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ഓള്‍ കേരള കിസ പാട്ട് അസോസിയേഷന്‍ സംസ്ഥാന സംഗമം ഡിസംബർ 24 ന് കണ്ണൂര്‍ തളിപറമ്പ് അല്‍ മഖറില്‍ നടക്കും. രാവിലെ പത്തിന് കിസപാട്ട് കലാകാരന്‍ കണ്ടമംഗലം ഹംസ മുസലിയാര്‍ ഉദ്ഘാടനം ചെയ്യും.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിം തങ്ങള്‍ സഖാഫി വലിയോറ അധ്യക്ഷനാകും. അറബി മലയാള സാഹിത്യ പ0നത്തിന് വേണ്ടി അസോസിയേഷന്‍ ആരംഭിക്കുന്ന ഹെറിറ്റേജ് ലാംഗ്വേജ് സ്‌കൂളിന്റെ ഉദ്ഘാടനം കെ.പി അബൂബക്കര്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്യും.

കിസപാട്ടിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക വഴി കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ അനസ് ഹംസ അമാനി,  മുഹമ്മദ് റഊഫ് നെല്ലിക്കപ്പാലം, ശിഹാബുദ്ദീന്‍ ബാഖവി കാവുമ്പടി, ഫാറൂഖ് മിസ്ബാഹിക്, ഉവൈസ് പള്ളിപ്രം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags