രമേശന് ജീവൻ നിലനിർത്താൻ ഉദാരമതികളുടെ കനിവ് വേണം

ramesan

പരിയാരം : ഇരു വൃക്കകളും തകരാറിലായ തൊണ്ടന്നൂരിലെ കെ കെ രമേശൻ്റെ വൃക്ക മാറ്റിവെയ്ക്കൽ ചികിൽസയ്ക്ക് നാട്ടുകാർ സഹായക്കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.  കോഴിക്കോട് ഇക്ര ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ കഴിയുന്ന രമേശന് ഭാര്യ ഷീബയാണ് വൃക്ക നൽകാൻ സന്നദ്ധയായത്. പ്രവാസിയായിരുന്ന  രമേശൻ രോഗാവസ്ഥ മൂർച്ഛിച്ച് ഗൾഫിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ ശേഷം  നടത്തിയ  പരിശോധനയിലാണ് ജീവൻ തകരാറിലാകുംവിധം ഗുരുതരമാണ് സാഹചര്യങ്ങൾ എന്ന് വ്യക്തമായത്. 

25 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഒരു വൃക്കയെങ്കിലും ഉടൻ മാറ്റിവെച്ചാൽ മാത്രമേ അദ്ദേഹത്തിന്  തിരിച്ചു വരവ് ഉണ്ടാവുകയുള്ളൂ. ഭാര്യയുടെ  ആരോഗ്യപരിശോധനകൾ നിത്യേനയെന്നോണം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. വിദ്യാർത്ഥികളായ രണ്ട് മക്കൾ മാത്രമുള്ള രമേശന്റെ നിത്യജീവിതം ആശുപത്രികൾ തോറുമുള്ള നെട്ടോട്ടത്തിന്റെ ഭാഗമായി ഇപ്പോൾ അതീവ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ചികിത്സ  ഉറപ്പുവരുത്താൻ നാട്ടുകാരുടെ മുൻകൈയിൽ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്.  

ഫെഡറൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ  .11270100442975 നമ്പർ ആയി എസ്.ബി. അക്കൗണ്ട് കമ്മിറ്റിയുടെ പേരിൽ ആരംഭിച്ചിട്ടുണ്ട്. 
(IFSC : FDRL0001127)  ഇതിനു പുറമെ പരിയാരം സർവീസ് സഹകരണ ബാങ്കിൻ്റെ മെയിൻ ബ്രാഞ്ചിൽ 011970009893 നമ്പർ ആയി മറ്റൊരു എസ് ബി അക്കൗണ്ടും ഇതേ ആവശ്യത്തിനുവേണ്ടി തുറന്നിട്ടുണ്ട്. ഇതു കൂടാതെ GPay നമ്പറിൽ 8137070 274  കഴിയാവുന്ന പരമാവധി സഹായം ഈ അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കുവാൻ ആവശ്യമായി നടപടി ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.ടി.വി.പത്മലോചനൻ (ചെയർമാൻ) പി.വി.സജീവൻ (കൺവീനർ) പി.വി.അബ്ദുൾ ഷുക്കൂർ (ട്രഷറർ) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

Share this story