കാസർകോട് ജില്ലാ യുവജന കേന്ദ്രം ദേശീയ യുവജന ദിനാചരണം നടത്തി

google news
dfh

കാസർകോട് : നവോത്ഥാന നായകന്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് യുവജന ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ യുവജന കേന്ദ്രം ദിനാചരണവും ക്വിസ് മത്സരവും നടത്തി.  ഉദുമ കോളേജില്‍ നടന്ന പരിപാടി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ടി.വിനയന്‍, പി.ടി.എ സെക്രട്ടറി ഡോ.വിനയ് ജോസഫ്, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.സുധമോള്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തു മോഹന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി.ഷീലാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തില്‍ കോളേജിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു. ഖദീജത്ത് കുബ്ര ഒന്നാം സ്ഥാനവും എം.ആര്യ രണ്ടാം സ്ഥാനവും, പി.അനന്യ മൂന്നാം സ്ഥാനവും നേടി.

Tags