തെങ്ങിന് തടം മണ്ണിന് ജലം: ജല സംരക്ഷണത്തിനായി കാസർകോട്
കാസർകോട് : തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പൈൻ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഗ്രാമഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.
വളരെ ഉയരം കൂടിയതും ജലസേചനം വളരെ കുറവ് ആവശ്യമായ ഇക്കോട്ടൈപ്പുകളാണ് ബേഡകം തെങ്ങുകൾ. ഭൂഗർഭ ജല ചൂഷണം അതി തീവ്രമായ കാസർകോട് ജില്ലയിൽ തെങ്ങിന് തടം തീർത്തുകൊണ്ടുള്ള ഈ ജലസംരക്ഷണ ജനകീയ പരിപാടി വളരെ പ്രാധാന്യമുള്ളതാണ്.
ബേഡഡുക്ക ഗ്രാമഞ്ചായത്ത് പ്രസിഡൻ്റ്എം ധന്യ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ നവകേരളം കർമ്മപദ്ധതി ജില്ല കോർഡിനേറ്റർ കെ ബാലകൃഷ്ണൻ പരിപാടി വിശദീകരണം നടത്തി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, കെ രമണി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി വരദ രാജ്, ബി എം സി കൺവീനർ കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .
ലത്വ ഗോപി സ്വാഗതവും ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി കെ ലോഹിതാക്ഷൻ, നന്ദിയും പറഞ്ഞു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ,കർഷകർ എന്നിവരും പങ്കെടുത്തു.