മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍; 2025 ജനുവരി 26ന് കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും

Waste Free New Kerala People's Campaign; On January 26, 2025, Kasaragod district will be declared garbage free
Waste Free New Kerala People's Campaign; On January 26, 2025, Kasaragod district will be declared garbage free

കാസര്‍കോട് : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി 2025 ജനുവരി 26ന് കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്നും ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ 777 വാര്‍ഡുകളിലും മാലിന്യ മുക്ത പരിപാടി നടത്തുമെന്നും ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന ജനകീയ കാമ്പയിനില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കാളികളാകും. ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ മുഴുവന്‍ വാര്‍ുകളിലും വിവിധ ശുചിത്വ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടക്കും. ഒക്ടോബര്‍ രണ്ടിന് ജില്ലാതല ഉദ്ഘാടനം പൈവളിഗെ സ്‌കൂളില്‍ നടത്തും.

ജനകീയ ക്യാമ്പയിന്റെ സുഗമമായ പ്രവത്തനത്തിന് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും ഒക്ടോബര്‍ രണ്ടിന് ഓരോ വാര്‍ഡിലും ഓരോ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അറിയിച്ചു. ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത സ്‌കൂളുകളുടെ പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന് നടക്കും. ശുചിത്വവും ഗുണമേന്‍മയും ഉറപ്പ് നല്‍കുന്ന കുടിവെള്ളം നല്‍കുന്ന പദ്ധതിയായ ആര്‍.ഒ പ്ലാന്റ് ജില്ലയിലെ 21  സ്‌കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. പൈവളിഗെ നഗര്‍ ജി.എച്ച്.എസ്.എസ്, അടൂര്‍ ജി.എച്ച്.എസ്.എസ്, സൂരംബയല്‍ ജി.എച്ച്.എസ്.എസ്, കാറഡുക്ക ജി.എച്ച്.എസ്.എസ്, പെരിയ ജി.എച്ച്.എസ്.എസ്, മാലോത്ത് കസബ ജി.എച്ച്.എസ്.എസ്, സി.കെ.എന്‍.എസ്.ജി.ജി.എച്ച്.എസ്.എസ് പിലിക്കോട്, കയ്യൂര്‍ ജി.വിഎച്ച്.എസ്.എസ്, കയ്യൂര്‍ ജി.വിഎച്ച്.എസ്.എസ്, ഉദിനൂര്‍ ജി.എച്ച്.എസ്.എസ്, ചീമേനി ജി.എച്ച്.എസ്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ്, ചെമ്മനാട് ജി.എച്ച്.എസ്.എസ്, കൊട്ടോടി ജി.എച്ച്.എസ്.എസ്, ബന്തടുക്ക ജി.എച്ച്.എസ്.എസ്, പടന്ന കടപ്പുറം ജി.എഫ്.എച്ച്.എസ്.എസ്, മടിക്കൈ ജി.എച്ച്.എസ്.എസ്, ചെറുവത്തൂര്‍ ജി.എഫ്.എച്ച്.എസ്.എസ്, ഉദുമ ജി.എച്ച്.എസ്.എസ്, ചന്ദ്രഗിരി ജി.എച്ച്.എസ്.എസ്, ദേലംപാടി ജി.എച്ച്.എസ്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളില്‍ ഉദ്ഘാടന പരിപാടി നടക്കും.


പിലിക്കോട് ജി.എച്ച്.എസ്.എസ്, ബളാംതോട്  ജി.എച്ച്.എസ്.എസ്, പട്‌ള  ജി.എച്ച്.എസ്.എസ്, കുമ്പള  ജി.എച്ച്.എസ്.എസ്, മലോത്ത് കസബ  ജി.എച്ച്.എസ്.എസ്, ചായോത്ത്  ജി.എച്ച്.എസ്.എസ്, കക്കാട്ട്  ജി.എച്ച്.എസ്.എസ്, ഇരിയണ്ണി  ജി.എച്ച്.എസ്.എസ്, കുണ്ടംകുഴി  ജി.എച്ച്.എസ്.എസ്, അട്ടേങ്ങാനം  ജി.എച്ച്.എസ്.എസ്, ചന്ദ്രഗിരി  ജി.എച്ച്.എസ്.എസ്, കുട്ടമത്ത്  ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയ തുമ്പൂര്‍മൊഴി അറ്റ് സ്‌കൂള്‍ പദ്ധതിയും ബെള്ളിക്കോത്ത്  ജി.വി.എച്ച്.എസ്.എസ്, കുട്ടമത്ത്  ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയ ബയോഗ്യാസ് സംവിധാനവും പത്ത് വിദ്യാലയങ്ങളില്‍ പൂര്‍ത്തിയാക്കിയ ഫ്രീഹാബ് ടോയ്‌ലറ്റുകളും ഉദ്ഘാടനം ചെയ്താണ് ഹരിത സ്‌കൂള്‍ പ്രഖ്യാപനം നടത്തുക. പുതിയതായി ആരംഭിക്കുന്ന 18 വിദ്യായങ്ങളിലെ ആര്‍.ഒ പ്ലാന്റുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും ഉദ്ഘാടന പരിപാടികള്‍ നടക്കും.

മുഴുവന്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ക്യാമ്പയിനിനൊപ്പം നില്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ നാട്ടിലെ പുഴകളിലും തോടുകളിലും കുളിക്കാനും നിന്തല്‍ പഠിക്കാനുമെല്ലാം ഇറങ്ങുന്നതിന് മുന്‍പ് വെള്ളം പരിശോധിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉളളത്. ഭക്ഷ്യ വകുപ്പിന്റെ പരിശോധനകളില്‍ തട്ടുകടകളില്‍ ഭക്ഷണം ഉണ്ടാക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ ക്വോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ശുചിത്വത്തിന്റെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ക്യാമ്പയിന്റെ ഭാഗമായി വീടുകളിലും അയല്‍ക്കൂട്ടങ്ങളിലും വാര്‍ഡ് തലത്തിലും ജൈവ അജൈവ ദ്രവ മാലിന്യങ്ങളുടെ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പാക്കും. പ്രധാന ടൗണുകളിലും മാര്‍ക്കറ്റുകളിലും സാധ്യമായവയെല്ലാം നവംമ്പര്‍ ഒന്നിന് മാലിന്യ മുക്തമായി പ്രഖ്യാപിക്കും. ഹരിത ടൂറിസത്തിന്റെ ഭാഗമായി പ്രധാന ടൂറിസം സെന്ററുകള്‍ നവംമ്പര്‍ ഒന്നിന് മാലിന്യ മുക്തമായി പ്രഖ്യാപിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഗ്യാപ്പുകള്‍ കണ്ടെത്തി എസ്.ടി.പി, എഫ്.എസ്.ടി.പി, മിനി എം.സി. എഫ്, ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ തുടങ്ങിയവ ആരംഭിക്കുകയും വാത്തില്‍പടി ശേഖരണം, യൂസര്‍ ഫീ എന്നിവ 100 ശതമാനം പൂര്‍ത്തിയാക്കുകയും ചെയ്യും. ഹരിത സ്‌കൂളുകള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നടത്തും.

ഇതിനോടകം രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളെയും യുവാക്കളെയും സന്നദ്ധ സംഘടനകളെയും പൊതു ജനങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാ തലം മുതല്‍ വാര്‍ഡ് തലം വരെ കാമ്പയിനിന്റെ മുന്നോടിയായി യോഗങ്ങള്‍ ചേര്‍ന്നു. ബ്ലോക്ക് തല, മുനിസിപ്പല്‍ തല യോഗസങ്ങള്‍ ഇന്ന് (സെപ്തംബര്‍ 11ന്) പൂര്‍ത്തിയാകും. സെപ്തംബര്‍ 20ഓടെ മുഴുവന്‍ വാര്‍ഡ് തല യോഗങ്ങളും പൂര്‍ത്തിയാകും. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ഡയറക്ടര്‍ ജെയ്‌സണ്‍മാത്യു ആമുഖ ഭാഷണം നടത്തി. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്്ണന്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, കുടുംബശ്രീ എ.ഡി.എം.സി. സി.എച്ച് ഇഖ്ബാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.രാജേഷ് ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ  എസ് എൻ സരിത, ഗീതാ കൃഷ്ണൻ ജാസ്മിൻ, കബീർ ചെർക്കള, നജ്മറാഫി, ആർ. റീത്ത, അഡ്വ. സി. രാമചന്ദ്രൻ  തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ ജില്ലാതല ഉദ്യോഗസ്ഥർ സെക്രട്ടറിമാർ പങ്കെടുത്തു.

Tags