വജ്രജുബിലി ഫെല്ലോഷിപ്പ് ; വനിതാ പൂരക്കളി സംഘം അരങ്ങേറ്റം നടന്നു

ssss

കാസർകോട് : കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ്  പദ്ധതിയുടെ കീഴിൽ പരിശീലനം നേടിയ നിലേശ്വരം മുനിസിപ്പാലിറ്റി പരിധിയിലെ കാര്യങ്കോട്,റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വനിതാവേദിയുടെ പൂരക്കളി അരങ്ങേറ്റം നൂറുക്കണക്കിന് കലാസ്വാദകരെ സാക്ഷിയാക്കി കാര്യങ്കോട് പാലത്തിന് സമീപം'  നടന്നു.പൂരക്കളി അക്കാദമി ചെയർമാൻ  കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യ്തു

. വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കാസർഗോഡ്  ജില്ലാ കോഡിനേറ്റർ പ്രവീൺ നാരായണൻ ഫെല്ലോഷിപ്പ് പദ്ധതിയെ പറ്റി വിശദീകരിച്ചു ക്ലബ്ബ് പ്രസിഡന്റ്‌ സി. എച്ച് സുജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി വി. വി രജിത് കുമാർ സ്വാഗതവും വനിതാ വേദി പ്രസിഡന്റ്‌  സിന്ധു മഹേന്ദ്രൻ നന്ദിയും പറഞ്ഞു. നഗരസഭ ജനപ്രതിനിധികൾ, പൂരക്കളി കലാധ്യാപകൻ വൈശാഖ് കെ , ഫെല്ലോഷിപ്പ് കലാകാരന്മാരായ സുബിൻ നിലാങ്കര, സബിൻ പി തുടങ്ങിയവർ പങ്കെടുത്തു. ഒരു വർഷത്തോളം കാലം പദ്ധതിയുടെ കീഴിൽ പരിശീലനം നേടിവരുന്ന ക്ലബ്ബ് വനിതാ വേദിയുടെ കുട്ടികളും മുതിർന്നവരുമടങ്ങുന്ന 37 വനിതകൾ അടങ്ങുന്ന പൂരക്കളി സംഘത്തിന്റെ അരങ്ങേറ്റം നടന്നു. 

Tags