സ്വകാര്യ ബസ് വിദ്യാര്‍ത്ഥി യാത്രാ പാസിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് പരിശോധിക്കും
കാസർഗോഡ് : സ്വകാര്യ ബസ് വിദ്യാര്‍ത്ഥി യാത്രാ പാസിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് പരിശോധിക്കുമെന്ന് സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം. സ്വകാര്യ ബസ് വിദ്യാര്‍ത്ഥികളില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന വിദ്യാര്‍ത്ഥി പ്രതിനിധികളുടെ പരാതിയെ തുടര്‍ന്നാണ് തീരുമാനം. കെ.എസ്.ആര്‍.ടി സി ബസുകള്‍ എളേരിത്തട്ട് കോളേജിലേക്ക് സ്റ്റുഡന്റ് പാസ് അനുവദിക്കുന്നില്ല എന്ന പരാതിയും ചര്‍ച്ച ചെയ്തു.
എ.ഡി.എം ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെഗ്ഗി പോള്‍ യോഗത്തില്‍ ആധ്യക്ഷത വഹിച്ചു. ബസ് ഓണേഴ്‌സ് പ്രതിനിധികളായ കെ. ഗിരീഷ്, സി.എ മുഹമ്മദ് കുഞ്ഞി, ടി. ലക്ഷ്മണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി വത്സരാജന്‍, കെ.എസ്.ആര്‍.ടി.സി കാസര്‍കോട് പ്രതിനിധി കെ.വി പത്മരാജന്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ.പ്രഭിജിത്ത്, അലന്‍ ജോര്‍ജ്ജ്, കെ. സ്‌നേഹ, ആദിത്യന്‍, ടി. മധുരാജ്, എ. പ്രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.