നോബേല്‍ സമ്മാന ജേതാവ് പ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലിനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും വിദ്യാര്‍ത്ഥിയെത്തി

google news
dsh

കാസര്‍കോട്  : കാസര്‍കോട് ഗവ.കോളേജില്‍ നടക്കുന്ന 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യാതിഥിയായി എത്തിയ നോബേല്‍ സമ്മാന ജേതാവ് പ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലിനെ നേരിട്ട് കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും വിദ്യാര്‍ത്ഥിയെത്തി. മോര്‍ട്ടന്‍ പി. മെല്‍ഡലിന്റെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തിയ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ പിജി കെമിസ്ട്രി വിദ്യാര്‍ത്ഥി സഞ്ജയ് ആണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സഞ്ജയ് കാസര്‍കോട് നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മോര്‍ട്ടന്‍ പി. മെല്‍ഡല്‍ പങ്കെടുക്കുന്ന വിവരം  അറിഞ്ഞത്. മോര്‍ട്ടന്‍ പി. മെല്‍ഡലിന്റെ വലിയൊരു ആരാധകനാണ്  താനെന്നും അദ്ദേഹത്തെ നേരിട്ട് കാണാനും ക്ലാസ്സില്‍ പങ്കെടുക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സഞ്ജയ് പറഞ്ഞു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ സഞ്ജയ് ആഗ്രഹിക്കുന്നതും രസതന്ത്ര  ശാസ്ത്രജ്ഞനാകണ മെന്നാണ് '
 

Tags