കാസർകോട് ജില്ലയിൽ സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യോഗം ചേര്‍ന്നു

google news
dfh


കാസർകോട് :  സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യോഗം കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ എന്‍ഡോസള്‍ഫാന്‍ പി. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് മുതല്‍ തലപ്പാടി വരെ കെ.എസ്.ആര്‍.ടിസി ബസുകളില്‍ കണ്‍സഷന്‍ ,  കോളേജ് വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍ കാര്‍ഡില്‍ കൃത്രിമത്വം കാണിച്ച വിഷയം, വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ പ്രായം 27 ആക്കിയത്, കേന്ദ്ര സര്‍വ്വകലാശാലയിലെ എം.എസ്ഡബ്ല്യൂ വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡ് വര്‍ക്ക് സമയങ്ങളില്‍ ബസുകളില്‍ കണ്‍സഷന്‍ നല്‍കുന്നത് സംബന്ധിച്ച്, ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.

 ആര്‍.ടി.ഒ എ.സി ഷീബ, ബസ് ഓണേഴ്സ് സംഘടനാ പ്രതിനിധികളായ കെ. ഗിരീഷ്, സി.എ മുഹമ്മദ് കുഞ്ഞി, ടി. ലക്ഷ്മണന്‍, കെ.വി രവി, പെരിയ ഗവ: കോളേജ് പ്രിന്‍സിപ്പാള്‍ നാരായണ നായ്ക്, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പ്രതിനിധി എ. പ്രമേഷ്, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി കെ. നാസര്‍ അബ്ദുള്ള, കെ.പ്രസാദ്, എം. രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Tags