സ്റ്റുഡന്റ് പോലീസ് കേഡറ്റ് കാസർകോട് ജില്ലാതല സഹവാസ ക്യാമ്പ് നേര്‍വഴിക്ക് തുടക്കം

google news
gh

 
കാസർകോട് :  സ്റ്റുഡന്റ് പോലീസ് കേഡറ്റ്  ജില്ലാതല സഹവാസ ക്യാമ്പ് നേര്‍വഴി 2023 ന്  ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പോലീസ് മേധാവി  പി.ബിജോയ്  ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മുഹമ്മദ് അസ്ലം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. 

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ.സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സുമേഷ്, പടന്ന ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ടി.വിജയലക്ഷ്മി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി  പി.ബാലകൃഷ്ണന്‍ നായര്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി   പി.കെ.മനോജ് കുമാര്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ ജി.പി.മനുരാജ്, സിനിമാ താരം ഉണ്ണിരാജ്  ചെറുവത്തൂര്‍, പി.ടി.എ പ്രസിഡണ്ട് വി.വി.സുരേശന്‍, പ്രിന്‍സിപ്പാള്‍ പി.വി.ലീന, ഹെഡ്മിസ്ട്രസ് കെ.സുബൈദ, എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രല്‍ ഹെഡ്മാസ്റ്റര്‍ വി.വേണുഗോപാല്‍, കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി.പ്രമോദ്, എസ്.എം.സി ചെയര്‍മാന്‍ പി.നരേന്ദ്രന്‍, എ.ഡി.എന്‍.ഒ  ടി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. എസ്.പി.സി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.അശോകന്‍ ക്യാമ്പ് വിശദീകരിച്ചു. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി   പി.കെ.സാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സത്യന്‍ മാടക്കാല്‍ നന്ദിയും പറഞ്ഞു.

ജില്ലയിലെ 41 സ്‌കൂളുകളില്‍ നിന്നായി 510 കുട്ടികളും, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരുമായി  നൂറോളം ഒഫീഷ്യല്‍സും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. മജിഷ്യന്‍ ഗോപിനാഥ് മുതുകാട്, മെന്റലിസ്റ്റ് ആദി, തുടങ്ങി നിരവധി പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. ക്യാമ്പ് ഈ മാസം 30ന് സമാപിക്കും.

Tags