സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ്; രണ്ട് പരാതികള്‍ പരിഗണിച്ചു

State Minorities Commission sitting; Two complaints were considered
State Minorities Commission sitting; Two complaints were considered

കാസർകോട് :  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ രണ്ട് പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍പരിഗണിച്ചു. തളങ്കര ഗവ. മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നതായ പരാതിയില്‍, കയ്യേറ്റം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിയാത്തതിനാലും താലൂക്ക് സര്‍വ്വേ, റീസര്‍വ്വേ നടപടികള്‍ നടന്നു വരികയാണെന്നും കയ്യേറ്റം നടന്നിട്ടുണ്ടെന്ന് ബോദ്ധ്യമായാല്‍ നടപടി സ്വീകരിക്കുന്നതാണെന്നുമുള്ള റവന്യൂ അധികാരികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നും പരാതി തീര്‍പ്പാക്കി.

2011 മുതല്‍ കരമടച്ചു വരുന്ന ഭൂമിയുടെ കരം 2021 മുതല്‍ സ്വീകരിക്കുന്നില്ലെന്ന ബദ്രഡുക്ക സ്വദേശിയുടെ പരാതിയില്‍ എതിര്‍ കക്ഷികളായ റവന്യു ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകളിലും റിപ്പോര്‍ട്ടുകളിലും വൈരുദ്ധ്യമുള്ളതിനാല്‍ ഹര്‍ജി കക്ഷിയെ നേരില്‍ കേട്ട്, രേഖകള്‍ പരിശോധിച്ച്, പരാതിക്ക് പരിഹാരം കാണുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കി.

Tags