സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

google news
ssss

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എഐ എനേബിള്‍ഡ് ക്ലൗഡ് സര്‍വ്വീസസ് എന്ന വിഷയത്തില്‍ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. സബര്‍മതി ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു.

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യക്ഷ പ്രൊഫ. ജെ.എസ്. ജയസുധ അധ്യക്ഷത വഹിച്ചു. പ്രൊഫ. ആര്‍. രാജേഷ്, ഡോ. ടി.എം. തസ്ലീമ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് എന്‍ഐടി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍മാരായ ഡോ. എസ്.ഡി. മധുകുമാര്‍, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Tags