രാമഞ്ചിറ പാലം; ഭൂമി വിട്ടുനല്‍കിയ ജാനകിക്ക് നഷ്ട പരിഹാരം വിതരണം ചെയ്തു

google news
dfh


കാസർകോട് :  കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ മണ്ഡലം ക്ലായിക്കോട് വില്ലേജില്‍ നിര്‍മ്മിച്ച രാമഞ്ചിറ പാലത്തിന് ഭൂമി വിട്ടു നല്‍കിയ തെക്കേവീട്ടില്‍ ജാനകിക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നഷ്ടപരിഹാരതുകയും ഉത്തരവും കൈമാറി. പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയ ഭൂവുടമകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ നടപടിക്രമം പൂർത്തിയാകുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്ന് കിഫ്ബി സ്‌പെഷ്യല്‍ താഹ്‌സില്‍ദാര്‍ പി.സി അമ്പിളി പറഞ്ഞു.
 

Tags