സാന്ത്വന പരിചരണത്തില്‍ മാതൃകയായി പുല്ലൂര്‍ പെരിയ കുടുംബശ്രീ സി.ഡി.എസ്

gfc

കാസർകോട് :  ലോക പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി സാന്ത്വന പരിചരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. കിടപ്പ് രോഗികള്‍ക്ക് സാന്ത്വന പരിചരണ സേവനങ്ങള്‍ക്കൊപ്പം 75,000 രൂപ വില വരുന്ന പരിചരണ ഉപകരണങ്ങളും കൈമാറി. വീല്‍ചെയര്‍, എയര്‍ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, വാക്കര്‍ എന്നിവയാണ് നല്‍കിയത്.

ഞങ്ങളുമുണ്ട് പരിചരണത്തിന് എന്ന സന്ദേശത്തിന്റെ ഭാഗമായി നടന്ന പരിപാടി പഞ്ചായത്ത് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പെരിയ പി.എച്ച്.സി ഡോക്ടര്‍ കെ.സുനിത, എ.എസ് കെ.സുദേവന്‍ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് സി.ഡി.എസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട്  എം.കാര്‍ത്യായനി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞികൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കരിയന്‍, പി.രജനി, എ.വി.കുഞ്ഞമ്പു, എം.വി.നാരായണന്‍, ലത രാഘവന്‍, കെ.പ്രീതി, പഞ്ചായത്ത് സെക്രട്ടറി സി.പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.വി.സുനിത സ്വാഗതവും പി.സി.ഗിരിജ നന്ദിയും പറഞ്ഞു.
 

Tags