'പ്രേരണ'; കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മത്സരങ്ങള്‍ക്ക് തുടക്കം

ssss

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പ്രേരണ പദ്ധതിയുടെ ഭാഗമായി മികച്ച പഠന വകുപ്പിന് നല്‍കുന്ന വൈസ് ചാന്‍സലേഴ്സ് റോളിംഗ് ഷീല്‍ഡിന് വേണ്ടിയുള്ള മത്സരങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ നടന്ന വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സര്‍വ്വകലാശാല പ്രേരണ പദ്ധതി ആരംഭിച്ചത്. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍ അധ്യക്ഷത വഹിച്ചു.

പ്രേരണ കണ്‍വീനര്‍ ഡോ.ശ്യാം പ്രസാദ്, ഡോ. പി. ശ്രീകുമാര്‍, ഡോ. ടി.ജെ. ജോസഫ്, ഡോ. എസ്. അന്‍പഴഗി എന്നിവര്‍ സംസാരിച്ചു. ജസ്റ്റ് എ മിനിട്ട്, ക്വിസ്, ഡിബേറ്റ്, കൊഗ്‌നിറ്റീവ് എബിലിറ്റി ടെസ്റ്റ്, റോള്‍ പ്ലെ, സ്റ്റാര്‍ട്ട് അപ് ഐഡിയ തുടങ്ങി എട്ട് മത്സരങ്ങളാണ് നടത്തുന്നത്. ഓരോ വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പോയിന്റും ക്യാഷ് അവാര്‍ഡുമുണ്ട്. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന വകുപ്പിന് വൈസ് ചാന്‍സലേഴ്സ് റോളിംഗ് ഷീല്‍ഡ് സമ്മാനിക്കും. 

Tags