മഴക്കാല പൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധം ജനകീയ ശുചീകരണ പരിപാടി; കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

ssss

കാസർഗോഡ് : ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചികരണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ജില്ലാ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ശുചിത്വ മാലിന്യ സംസ്‌കരണ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വി.ഇ.ഒ മാര്‍, റിസോര്‍സ് പേഴ്സണ്‍സ് എന്നിവര്‍ക്കായുള്ള ജില്ലാ തല പരിശീലന പരിപാടി മാര്‍ച്ച് 30 ന് രാവിലെ 11ന്് ഓണ്‍ലൈന്‍ ആയും പഞ്ചായത്ത് തലത്തിലുള്ള പരിശീലങ്ങള്‍ ഏപ്രില്‍ 10നുള്ളില്‍ നടത്താനും തീരുമാനിച്ചു. 

ശുചീകരണ പ്രവര്‍ത്തങ്ങള്‍ 2 ഘട്ടമായി നടപ്പിലാക്കും
             
ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെ നടത്തും. ഏപ്രില്‍ അഞ്ചിന് പോതു ഇടങ്ങള്‍, ഏപ്രില്‍ ആറിന് സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഏപ്രില്‍ ഏഴിന് വീടുകളില്‍ ഡ്രൈഡേ നടത്തും. രണ്ടാം ഘട്ടം മെയ് അഞ്ച് മുതല്‍ ഏഴ് വരെ നടത്തും. മെയ് അഞ്ചിന് വീടുകളില്‍ ഡ്രൈഡേ നടത്തും. മെയ് ആറിന് സ്ഥാപനങ്ങളിലും ഏപ്രില്‍ ഏഴിന് പൊതു ഇടങ്ങളും ശുചീകരിക്കും. 

ഏപ്രില്‍ 25 ന് മുന്‍പ് ജലാശയ ശുചികരണം നടത്തും. ഏപ്രില്‍ 30നകം വാര്‍ഡ് ശുചിത്വ ആരോഗ്യ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ക്യാമ്പയിന്‍ നടത്തും. വാര്‍ഡ് തലത്തില്‍ ശുചികരണ പ്രഖ്യാപനം മെയ് 15നുള്ളിലും പഞ്ചായത്ത് തല ശുചികരണ പ്രഖ്യാപനം മെയ് 25നുള്ളിലും നടത്തും.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, നവകേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എ. ലക്ഷ്മി, ഡി.എം.ഒ ഐ.എസ്.എം ഡോ. എ.എല്‍ ഷിംന, ഡി.എം.ഒ ഹോമിയോപ്പതി ഡോ.എ.കെ രേഷ്മ, അനിമല്‍ ഹസ്ബന്ററി ഡി.ഡി ബി.പി ബാലചന്ദ്ര റാവു, ഡി.എം.ഒ ആരോഗ്യം പ്രതിനിധി എം. വേണുഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ടി. വിനോദ് കുമാര്‍, പി.ഡബ്ല്യു.ഡി റോഡ്സ് എ.ഇ എം.എന്‍ സൗമ്യ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഡി.ഇ സാഹിദ അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags