നിരീക്ഷകർ വോട്ടെണ്ണൽ നടക്കുന്ന പെരിയ കേരള കേന്ദ്ര സർവ്വകലാശാല സന്ദർശിച്ചു

hgf

കാസർഗോഡ് :  വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകൻ റിഷിരേന്ദ്രകുമാർ വോട്ടെണ്ണൽ നിരീക്ഷകരായ ആദിത്യ കുമാർ പ്രജാപതി,ഹിമാംശു വർമ എന്നിവർ സന്ദർശിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ കാവേരി , ഗംഗോത്രി, സബർമതി ബ്ലോക്കുകളിലാണ് സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. 

സബ്കളക്ടർ സൂഫിയാൻ അഹമ്മദ് എആർ ഒമാർ എന്നിവർ വോട്ടെണ്ണൽ ഒരുക്കങ്ങൾ വിശദീകരിച്ചു. മഞ്ചേശ്വരം കാസർകോട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ ചുമതല റിഷിരേന്ദ്രകുമാർ ഐ എ എസിനും ഉദുമ കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ ചുമതല ആദിത്യ കുമാർ പ്രജാപതിക്കും തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളുടെ ചുമതല ഹിമാംശു വർമയ്ക്കുമാണ്

Tags