പരപ്പ ബ്ലോക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

google news
ytk

കാസർകോട് :  പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ  ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു.

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍രായ പി.വി.ചന്ദ്രന്‍, രജനി കൃഷ്ണന്‍, എം.പദ്മകുമാരി, കില ജില്ലാ ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടില്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് കില ഡയറക്ടര്‍ ജനറല്‍, കില ഫെസിലിറ്റേറ്റര്‍മാര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോയിന്റ് ബി.ഡി. ഒ  കെ.ജി.ബിജു കുമാര്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ്.എം.ചാക്കോ സ്വാഗതവും ജി.ഇ.ഒ. ഇന്‍ചാര്‍ജ് പി.കെ.ജയരാജന്‍ നന്ദിയും പറഞ്ഞു.

Tags