ഓപ്പറേഷന്‍ സ്മൈല്‍ പദ്ധതിക്ക് കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയിക്കും; മന്ത്രി ഒ.ആര്‍ കേളു

or kelu
or kelu

കാസർകോട് : ഓപ്പറേഷന്‍ സ്മൈല്‍ പദ്ധതിയുടെ ഭാഗമായി  51 നഗറുകളിലായി 539 കുടുംബങ്ങളുടെ 194 ഹെക്ടര്‍ ഭൂമി സര്‍വ്വേ നടത്തി അളന്നു തിട്ടപ്പെടുത്തി അതിരു തിരിച്ച് നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു പറഞ്ഞു. ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കൈവശ ഭൂമിക്ക് രേഖ ഉറപ്പ് നല്‍കുന്ന പദ്ധതിയിലൂടെ പടിപടിയായി ഏറ്റവും അര്‍ഹരായ കൊറഗ വിഭാഗത്തില്‍പെട്ടവരുടെ  പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ മന്ത്രി, ജില്ലാ കളക്ടര്‍, സര്‍വ്വേ, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം. ശ്രീധര, സുന്ദരി ആര്‍.ഷെട്ടി, മറ്റ് ജന പ്രതിനിധികള്‍, റീ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.പി ഗംഗാധരന്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ.മധുസൂദനന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ കെ.വി രാഘവന്‍ നന്ദിയും പറഞ്ഞു.
 

Tags