പെരിയ സി.എച്ച്.സിയില്‍ ഇനി രാത്രികാല ഒ.പി ; ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു

dgs


കാസർകോട് :  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെരിയ സി.എച്ച്.സിയില്‍ രാത്രികാല ഒ.പി സൗകര്യം, ഡയാലിസിസ് കേന്ദ്രത്തില്‍ മൂന്നാമത് ഷിഫ്റ്റ് പ്രവര്‍ത്തനക്ഷമമായി. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ രാത്രികാല ഒ.പി സൗകര്യത്തിന്റേയും ഡയാലിസിസ് കേന്ദ്രത്തിന്റെ മൂന്നാമത് ഷിഫ്റ്റിന്റേയും  ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള ജനതയുടെ ആരോഗ്യ കാര്യങ്ങളില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ വഹിച്ചു.

വരുന്ന പങ്ക് വളരെ പ്രശംസനീയമാണെന്നും ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ  സേവനം വളരെ ഉപകാരപ്രദമാണെന്നും എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത, എം.ബാലകൃഷ്ണന്‍, കരുണാകരന്‍ കുന്നത്ത്, എ.എം.മുരളീധരന്‍, ടി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.വിജയന്‍ സ്വാഗതവും പെരിയ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഡി.ജി.രമേഷ് നന്ദിയും പറഞ്ഞു.

Tags